അതിരമ്പുഴ: അതിരമ്പുഴയിൽ ഇക്കുറി ഓണത്തിന് പുഷ്പസമൃദ്ധി. ഓണക്കനി നിറപ്പൊലിമ എന്ന പേരിൽ ബന്തിപ്പൂ കൃഷിക്ക് തുടക്കം കുറിച്ചു. ചെടികൾ നട്ട് പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ രണ്ട്, ഏഴ് വാർഡുകളിലെ വനിതാ ജെഎൽപി ഗ്രൂപ്പുകളാണ് കൃഷിക്ക് മുൻകൈയെടുക്കുന്നത്. ബന്തിപ്പൂവിനൊപ്പം പച്ചക്കറി തൈകളും നട്ടുപിടിപ്പിക്കുന്നുണ്ട്. കൃഷിയിലൂടെ സമൃദ്ധിയിലേക്ക്, വനിതാ കാർഷിക വികസനം എന്ന ലക്ഷ്യം മുൻനിർത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും വനിതാ ജെഎൽജി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ബന്തിപ്പൂ, പച്ചക്കറി കൃഷിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഓണക്കാലത്ത് നാടൻ പൂക്കളും പച്ചക്കറികളും ലഭ്യമാക്കുക എന്നതിനൊപ്പം വനിതകളുടെ കാർഷിക പങ്കാളിത്തവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
രണ്ടാം വാർഡിൽ വാർഡ് മെംബർ ജോണി തോട്ടപ്പള്ളി, മറ്റ് മെംബർമാരായ പ്രിയ ബാസ്റ്റിൻ, ഐറിഷ് മോൾ, എഡിഎസ് അംഗം എം.ജെ.മേരി, ബി.സി. ജോമേഷ്, എന്നിവരും ഏഴാം വാർഡിൽ വാർഡ് മെമ്പർ മാത്യു തേക്കുനിൽക്കുംപറമ്പിൽ, കൃഷി ഓഫീസർ ഡോ. എം.എസ്. അശ്വിനി, സിനിമോൾ ബീഗം, മെംബർ സൗമ്യ വാസുദേവൻ, സിഡിഎസ് ചെയർപേഴ്സൺ ലത രാജൻ, അഗ്രി സിആർപി ഷൈനി റെജി എന്നിവരും സന്നിഹിതരായിരുന്നു.